ദോഹയിലെ ഇസ്രായേൽ ആക്രമണം:എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി
എടക്കാട്: ഗസ മുതല്‍ ഖത്തര്‍ വരെ: ഇസ്രയേലിന്റെ സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധർമ്മടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എടക്കാട് പടിഞ്ഞാറ് വശത്തെ സർവീസ് റോഡിൽ നിന്നാരംഭിച്ച പ്രകടനം അടിപ്പാത - പഴയ റോഡ് - കുന്നത്ത് പള്ളി വഴി ബസാറിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻ്റ് മുസ്തഫ കുടക്കടവ്, വൈസ് പ്രസിഡൻ്റ് ടി കെ സാഹിർ, മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എം എം നദീർ , സെക്രട്ടറി ശാനിർ, എ പി മിസാജ് തുടങ്ങിയവർ നേതൃത്വം നൽകി

Comments
Post a Comment