മാധ്യമങ്ങൾ ജനാധിപത്യത്തെ സംരക്ഷിക്കുന്നില്ല: ആർ. രാജഗോപാൽ




കണ്ണൂർ : ഇന്ത്യയിലെ മാധ്യമങ്ങൾ ജനാധിപത്യം സംരക്ഷിക്കുന്നില്ലെന്ന് ദേശീയ മാധ്യമപ്രവർത്തകൻ ആർ. രാജഗോപാൽ പറഞ്ഞു. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ സീനിയർ ജേർണലിസ്റ്റ് യൂനിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന ജനാധിപത്യം പ്രതീക്ഷകളും ആശങ്കയുമെന്ന വിഷയത്തിൽ നടന്ന മാധ്യമ സെമിനാറിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ മാധ്യമങ്ങൾ താങ്ങി നിർത്തുമെന്ന് പറയുന്നത് അവാസ്തവമാണ്. ജനാധിപത്യം മാധ്യമങ്ങളെ സംരക്ഷിക്കുന്നതായാണ് ഇന്ത്യയിൽ കണ്ടത്. കഴിഞ്ഞ ദശകം ലോകമെങ്ങും അരക്ഷിതാവസ്ഥയിലാണ്. ഇന്ത്യൻ മാധ്യമ രംഗവും ഇതേ സാഹചര്യം നേരിടുന്നു. ആഴത്തിലുള്ള റിപ്പോർട്ടിങ് ദേശീയതലത്തിലും പ്രാദേശികമായും നടക്കുന്നില്ല ടൂജിസ് പക്ട്രം അഴിമതി പുറത്തു കൊണ്ടുവന്നതിനു ശേഷം രാജ്യം ശ്രദ്ധിക്കുന്ന വാർത്തകളൊന്നും കൊണ്ടുവരാൻ നമ്മുടെ പത്രങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അമേരിക്കയിൽ മാത്രമല്ല ഇന്ത്യയിലും ഭരണകൂടം എല്ലാത്തിനെയും കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. നീതിപീഠങ്ങളെപ്പോലും വശത്താക്കാനുള്ള ശ്രമം ഭരിക്കുന്നവർ നടത്തുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും രാജഗോപാൽ പാങ്കു എൻ. മാധവൻകുട്ടി, എം.വി നികേഷ് കുമാർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. കെ. ജി ജ്യോതിർഘോഷ് മോഡറേറ്ററായി. യൂനിയൻ സംസ്ഥാന പ്രസിഡൻ്റ് എസ്. ആർ ശക്തിധരൻ അദ്ധ്യക്ഷനായി. സംഘാടക സമിനി ചെയർമാൻ കെ.വി സുമേഷ് എം.എൽ.എ,വൈസ് ചെയർമാൻ പി. നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി.ആർ രാജ്മോഹൻ സ്വാഗതവും ഇ.എം രഞ്ജിത്ത് ബാബു നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം