ചിന്മൻ കോട്ടിൽ ശ്രീധരൻ നമ്പ്യാരെ കോൺഗ്രസ് അനുസ്മരിച്ചു
കാടാച്ചിറ: കടമ്പുർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുതിർന്ന മുൻനേതാവും കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറുമായചിന്മൻ കോട്ടിൽ ശ്രീധരൻ നമ്പ്യാരെ കോൺഗ്രസ് അനുസ്മരിച്ചു.
ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി വസതിയിൽ പുഷ്പർച്ചനയും അനുസ്മരണ യോഗവും നടത്തി. ചടങ്ങിൽ സി രാജേന്ദ്രൻ സ്വാഗതവും, കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.ഒ. രാജേഷ് അധ്യക്ഷവഹിച്ചു, ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവകരൻ മുഖ്യപ്രഭാഷണം നടത്തി ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ വി ജയരാജൻ, വാർഡ് മെമ്പർ കെ വി. ഷീജ ,ഒ.രാമകൃഷ്ണൻ അഗിഷ് കാടാച്ചിറ ,കടയപ്രത്ത് പത്മകുമാർ ,കെ കെ സ ഗേഷ് കുമാർ എന്നിവർ സംസാരിച്ചു

Comments
Post a Comment