മട്ടന്നൂർകിളിയങ്ങാട് കാട്ടുപോത്തിറങ്ങി : ജനം ഭീതിയിൽ
മട്ടന്നൂർ : നഗരസഭയിലെകിളിയങ്ങാട്, മേറ്റടി മേഖലയിൽ കാട്ടുപോത്തിറങ്ങി. വ്യാഴാഴ്ച രാത്രി 7.30 ഓടെ മേറ്റടിയിൽ ഒരു വീടിന്‍റെ പരിസരത്താണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. പിന്നീട് റോഡിലൂടെ പോകുന്ന കാട്ടുപോത്തിനെ വാഹനയാത്രക്കാരും കണ്ടു. കാട്ടുപോത്ത് ഇറങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ശിവപുരം, വെള്ളിലോട് മേഖലകളിൽ കാട്ടുപോത്തിനെ കണ്ടിരുന്നു.
വനം വകുപ്പ് അധികൃതർ രാത്രിയോടെ സ്ഥലത്തെത്തി പരിശോധന നടത്തി. ഏറെ നേരം റോഡിലൂടെ നടന്ന പോത്ത് പിന്നീട് കാട്ടിലേക്ക് കയറിയതായി നാട്ടുകാർ പറഞ്ഞു.

Comments
Post a Comment