ഗുരുതരമായ സുരക്ഷാ വീഴ്ച്ച : വിജയ് അറസ്റ്റിലായേക്കും




ചെന്നൈ:കരൂര്‍ ദുരന്തത്തില്‍ തെന്നിന്ത്യൻ സൂപ്പർ സ്റ്റാറും ടി.വി. കെ നേതാവുമായ വിജയിക്കെതിരെ കേസെടുത്ത് പൊ ലിസ് ഇന്ന് അറസ്റ്റുചെയ്തേക്കും. ഇതിനുള്ള വ്യക്തമായ സൂചന മുഖ്യമന്ത്രി സ്റ്റാലിൻ നൽകിയിട്ടുണ്ട്. വിജയിയെ ചോദ്യം ചെയ്യാനായി പൊലിസ് ഇന്ന് വിളിച്ചു വരുത്തി യേക്കും 'പൊതുസമ്മേളനത്തിൻ്റെ സംഘാടകർക്ക് ഗുരുതരമായ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നാണ് പൊലിസിൻ്റെ പ്രാഥമിക റിപ്പോർട്ട് 'ഇതി നി ടെ ദുരന്തത്തിൽപ്രതികരണവുമായി ടിവികെ നേതാവ് വിജയ് രംഗത്തെത്തി. തന്‍റെ ഹൃദയം തകര്‍ന്നുവെന്നാണ് വികാരഭരിതനായി വിജയ് കുറിച്ചത്. അനുശോചനം രേഖപ്പെടുത്തിയ വിജയ് സംഭവത്തില്‍ മറ്റു പ്രതികരണങ്ങള്‍ക്ക് തയ്യാറായില്ല.

എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. വിവരിക്കാന്‍ കഴിയാത്ത വേദനയിലും ദുഃഖത്തിലും ഞാന്‍ പുളയുകയാണ്. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരി സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.' വിജയ് തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.താന്‍ നടത്തിയ പരിപാടിയില്‍ ഇത്ര വലിയ ദുരന്തമുണ്ടാവുകയും 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തപ്പോഴും ഒരക്ഷരം പോലും പ്രതികരിക്കാതെ പോയ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എക്‌സ് പോസ്റ്റിലൂടെ വിജയ് തന്റെ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം