യെച്ചൂരി സ്മരണയിൽ നാടും നഗരവും
മട്ടന്നൂർ :സിപി എം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സ്മരണയിൽ നാടുംനഗരവും. മട്ടന്നൂർ ഏരിയയിൽ 13 ലോക്കലുകളിലും യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ പ്രഭാത ഭേരിയും പതാകയുയർത്തലും നടന്നു.
പരിയാരം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലോട്ടു പള്ളി ബസാറിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണം അഡ്വ.കെ ജി ദിലീപ് ഉദ്ഘാടനം ചെയ്തു. വി മോഹനൻ അധ്യക്ഷനായി. കെ ശോഭന, എൻ സത്യാനന്ദൻ, ജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. കെ പി സുരജ് സ്വാഗതം പറഞ്ഞു.
പട്ടാന്നൂർ ലോക്കലിൽ കൊളപ്പയിൽ നടത്തിയ അനുസ്മണം സക്കൂർഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. പി വി ആനന്ദ ബാബു സ്വാഗതം പറഞ്ഞു.
പഴശ്ശി സൗത്ത് ലോക്കൽ അനുസ്മരണം സുരാജ് ചിറക്കര ഉദ്ഘാടനം ചെയ്തു. പി അജേഷ് അധ്യക്ഷനായി. കെ ചന്ദ്രിക, എ കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
കീഴല്ലൂർ ലോക്കലിൽ കുറ്റിക്കരയിൽ സംഘടിപ്പിച്ച അനുസ്മരണം അഡ്വ. കെ ജി ദിലീപ് ഉദ്ഘാടനം ചെയ്തു.
കെ അനിൽകുമാർ അധ്യക്ഷനായി. എം പി സജീഷ് സ്വാഗതം പറഞ്ഞു.
തില്ലങ്കേരിയിൽ ജില്ലാ കമ്മിറ്റിയംഗം പി വി സച്ചിൻ ഉദ്ഘാടനം ചെയ്തു. പി കെ രതീഷ് അധ്യക്ഷനായി.
പി പി സുഭാഷ്, പി കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.
കൂടാളി ലോക്കൽ കമ്മിറ്റി നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണം ജില്ല സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി പത്മനാഭൻ അധ്യക്ഷനായി. പി പി നൗഫൽ, സി ലജീഷ് എന്നിവർ സംസാരിച്ചു.
തില്ലങ്കേരി നോർത്ത് ലോക്കലിലെ തെക്കംപൊയിലിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസി. മുകുന്ദൻ മടത്തിൽ ഉദ്ഘാടനം ചെയ്തു. മുരളീധരൻ കൈതേരി അധ്യക്ഷനായി. സി ശ്രീധരൻ , വി വിമല എന്നിവർ സംസാരിച്ചു.ശ്രീജിൽ പൂമരം സ്വാഗതം പറഞ്ഞു.
എളമ്പാറ ലോക്കലിൽ ജില്ലാ കമ്മിറ്റിയംഗം കെ. ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. കെ കെ പ്രഭാകരൻ അധ്യക്ഷനായി. എം രാജൻ, കെ വി ,മിനി, കെ സി മോഹനൻ എന്നിവർ സംസാരിച്ചു.
മരുതായിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സുരേന്ദ്രൻ ഉദ്ഘാടന ചെയ്തു. സി മനോജ് അധ്യക്ഷനായി. കെ വി ശ്രീജേഷ്, എം വിനോദ് എന്നിവർ സംസാരിച്ചു. ഡോക്യുമെന്‍ററി പ്രദർശനം നടത്തി.

Comments
Post a Comment