ഓണസൗഹൃദം കൂട്ടായ്മ സംഘടിപ്പിച്ചു*
കണ്ണൂർ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഓണസൗഹൃദം പരിപാടി സംഘടിപ്പിച്ചു.കണ്ണൂർ യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് ഉത്ഘാടനം ചെയ്തു.കഥാകൃത്ത് കെ.ടി ബാബുരാജ് മുഖ്യാതിഥിയായി.ചടങ്ങിൽ സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് രാജൻ കോരമ്പേത്ത് അദ്ധ്യക്ഷത വഹിച്ചു.
കെ.വി. ജയരാജൻ, ആർട്ടിസ്റ്റ് ശശികല, സതീശൻ മോറായി, കളത്തിൽ ബഷീർ, ഹാരിസ് മുഹമ്മദ്, വി.എം. മൃദുല, ജമാൽ കടന്നപ്പള്ളി, സി.പി. മുസ്തഫ, കോർപ്പറേഷൻ കൗൺസിലർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു.ഓണ കവിതാ മത്സരവിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

Comments
Post a Comment