വാട്ടർ അതോറിറ്റി ക്വാർട്ടേഴ്സിൻ്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു



തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റി ഓഫീസ് സമുച്ചയത്തില്‍ അതിക്രമിച്ച് കടന്ന് ക്വാര്‍ട്ടേഴ്‌സിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായി പരാതി.ഫാറൂഖ്‌നഗറിലെ ഓഫീസ് വളപ്പിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ താഴെ നിലയിലെ ആറ് ജനലുകളിലെ 13 പാളി കതകുകളും വെന്റിലേറ്റര്‍ ഗ്ലാസുകളും അടിച്ചുതകര്‍ത്തതായാണ് പരാതി.ഏകദേശം50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 11 ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ എം.സംഗീതയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.സമൂഹവിരുദ്ധരാണ് അക്രമം നടത്തിയതെന്നാണ് സംശയിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.