അയ്യപ്പ സംഗമം പൂർണ പരാജയം: സണ്ണി ജോസഫ്




കണ്ണൂർ :അയ്യപ്പ സംഗമം, രാഷ്ട്രീയ ലക്ഷ്യമിട്ട് സംഘടിപ്പിച്ചതെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് കണ്ണൂർ ഡി.സി.സി യിൽ പറഞ്ഞു

അയ്യപ്പ സംഗമം പൂർണ പരാജയമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സംഗമത്തിന് എത്തിയവരുടെ ദൃശ്യങ്ങൾ ഞങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ആ ദൃശം എന്താണ് പറയുന്നത് എന്ന് വ്യക്തമാണ്. സിപിഎം രാഷ്ട്രീയലക്ഷ്യം വച്ചാണ് അയ്യപ്പ സംഗമം നടത്തിയിട്ടുള്ളത്. ശബരിമലയുടെ പവിത്രതയും ആചാര അനുഷ്ഠാനങ്ങളും ലംഘിച്ചവരാണ് സിപിഎം. ആചാര അനുഷ്ഠാനങ്ങളും പാരമ്പര്യവും മാനിക്കാതെ പോലീസിനെ ഉപയോഗിച്ച് പോലീസ് ജീപ്പിൽ സ്ത്രീകളെ അടക്കം ശബരിമലയിൽ പ്രവേശിപ്പിച്ചവരാണ് സിപിഎമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഞായറാഴ്ച പകൽ മൂന്നോടെ കണ്ണൂർ ഡിസിസിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്

സിപിഎമ്മിന്റെ ഈ നീക്കം യഥാർത്ഥ ശബരിമല അയ്യപ്പഭക്തർ മനസ്സിലാക്കിയിട്ടുണ്ട്. അതാണ് സംഗമം പരാജയപ്പെടാൻ കാരണമായതെന്നും സണ്ണി ജോസഫ് പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം