അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യാ ലക്ഷ്മി
കൊച്ചി:ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കണം’ സോഷ്യൽ മീഡിയ ഉപേക്ഷിക്കാനുള്ള തീരുമാനം പങ്കുവെച്ച് നടി ഐശ്വര്യാ ലക്ഷ്മി. സോഷ്യൽ മീഡിയ ഉപേക്ഷിക്കാനുളള തീരുമാനം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പങ്കുവെച്ചത്. ഞാൻ എന്ന കലാകാരിക്കും എന്നിലെ ചെറിയ പെൺകുട്ടിക്കും വേണ്ടി ശരിയായ തീരുമാനമാണ് താൻ എടുത്തതെന്നും സ്റ്റോറിയിൽ നടി കുറിച്ചു.ജീവിതത്തിൽ കൂടുതൽ അർത്ഥവത്തായ ബന്ധങ്ങളും സിനിമയും എനിക്കിനി സൃഷ്ടിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും. അർത്ഥവത്തായ സിനിമകൾ താൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ സ്നേഹം നൽകണമെന്നും സ്റ്റോറിയിൽ ഐശ്വര്യാ ലക്ഷ്മി കുറിച്ചു

Comments
Post a Comment