കടൽ രക്ഷകൻ്റെ വർണ ചിത്രമെഴുതി ബാനു രാജ്
കണ്ണൂർ : പയ്യാമ്പലത്തെ ലൈഫ് ഗാർഡ് മേധാവി ചാൾസൺ ഏഴിമല കടലിൽ അകപ്പെട്ടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്ന ഫോട്ടോയുടെ ചിത്രം ചിത്രത്തിലൂടെ പുനരാവിഷ്കരിക്കു ചിത്രകാരൻ ബാനു രാജ്. കഴിഞ്ഞ 2017 ജൂലായ് 21 ന് പയ്യമ്പലം ബീച്ചിലുണ്ടായ അപകടത്തിൽ ചാൾസൺ ഏഴിമല രക്ഷാപ്രവർത്തനം നടത്തുന്നത് ബീച്ചിലെ കച്ചവടക്കാരനായ സഫ്വാൻ എന്ന യുവാവ് തൻ്റെ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രമാണ് പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പ്രസിദ്ധീകരിച്ചത്. താൻ വരച്ച ചിത്രം ബാനു രാജ് ചാൾസൺ ഏഴിമലയ്ക്ക് കൈമാറി. കണ്ണൂർ സിറ്റി സെൻ്ററിൻ്റെ ഗ്രൗണ്ട് ഫ്ളോർ കോർണറിലും ശനി, ഞായർ ദിവസങ്ങളിൽ പയ്യാമ്പലം ബീച്ചിലും മിനിട്ടുകൾക്കുള്ളിൽ ചിത്രങ്ങൾ വരച്ചു നൽകുന്ന കലാകാരനാണ് ബാനു രാജ്.

Comments
Post a Comment