പി.പി. മുകുന്ദന്‍ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച നേതാവ്: അഡ്വ. കെ. ശ്രീകാന്ത്




കണ്ണൂര്‍: കേരളത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ലാത്ത കാലത്താണ് പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് പി.പി. മുകുന്ദന്‍ സംഘടനാ പ്രവര്‍ത്തനമാരംഭിച്ചതെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്യാഗോജ്ജ്വലമായ സംഘടനാ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. സ്വയം തെരഞ്ഞെടുത്ത വഴിയിലൂടെ അദ്ദേഹം വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. മികച്ച സംഘാടകനായ അദ്ദേഹത്തിന്റെ നേതൃപാഠവം ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ മേല്‍വിലാസ മുണ്ടാക്കിക്കൊടുത്തു. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനാണ് അദ്ദേഹം എന്നും പ്രാധാന്യം നല്‍കിയത്. ഏറ്റവും ചെറിയ കാര്യത്തില്‍ പോലും വലിയ ശ്രദ്ധ വേണമെന്ന് അദ്ദേഹം പൊതുസമൂഹത്തെ പഠിപ്പിച്ചു. വലിയ പരിപാടികള്‍ സംഘടിപ്പിച്ച് അത് വിജയിപ്പിക്കാന്‍ അദ്ദേഹത്തിനായി. എല്ലാ മേഖലയിലും അദ്ദേഹത്തിന് സജീവ ശ്രദ്ധയുണ്ടായിരുന്നു.

എല്ലാ പ്രവര്‍ത്തകരുടെയും പ്രശ്‌നങ്ങള്‍ കണ്ടറിയാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ മികച്ച ജനകീയ നേതാക്കളിലൊരാളാണ് പി.പി. മുകുന്ദന്‍. ദീര്‍ഘ വീക്ഷണമുള്ള നേതാവയിരുന്നു അദ്ദേഹം. ബിജെപിക്ക് തൊട്ടു കൂടായ്മയുള്ള, മാറ്റി നിര്‍ത്തപ്പെട്ട കാലഘട്ടത്തിലും പി.പി. മുകുന്ദന്‍ സ്വാധീന ശക്തിയായി മാറി. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ലെന്നും മറിച്ച് പ്രതിയോഗികള്‍ മാത്രമേ  ഉള്ളൂ എന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. വ്യക്തിജീവിതത്തിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെ നൂറു കണക്കിന് പ്രവര്‍ത്തകരെ വാര്‍ത്തെടുത്തു. ഇന്ന് നമുക്ക് ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് നെഞ്ച് വിരിച്ച് നടക്കാനുള്ള സാഹചര്യമുണ്ടാക്കിയത് മുകുന്ദേട്ടനെപോലുള്ള നേതാക്കളുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.പി. ഗംഗാധരന്‍ സ്വാഗതവും ടി.സി. മനോജ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം