സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി മന്ത്രി




തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. 2024-25 ൽ 228.60 ലക്ഷം കേയ്‌സ് മദ്യമാണ് ഉപയോഗിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്ക് നോക്കിയാൽ മദ്യ ഉപഭോഗം കുറഞ്ഞതായി കാണാമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിപുലമായ പദ്ധതികലാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. ആയിരം സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ ആരംഭിച്ചു. 500 സ്കൂളുകളിൽ കൂടി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ജനുവരി മുതൽ ഓഗസ്റ്റ് വരെ സ്കൂൾ പരിസരങ്ങളിൽ നടത്തിയത് 30, 336 പരിശോധനകളാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം