ശ്രീകൃഷ്‌ണ ജയന്തി ശോഭായാത്രകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി: നാടെങ്ങും പതാകദിനം ആചരിച്ചു

 






കണ്ണൂർ: ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെയെന്നസന്ദേശമുയർ ത്തി ബാലഗോകുലത്തിൻ്റെ ആഭിമുഖ്യ ത്തിൽ 14 ന് നടക്കുന്ന ശ്രീകൃഷ്‌ണജയ ന്തി ബാലദിനാഘോഷങ്ങൾക്കും ശോഭാ യാത്രകൾക്കും ഉള്ള ഒരുക്കങ്ങൾ ജില്ല യിൽ പൂർത്തിയായി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ജില്ലയിലെ 2500 ഓളം സ്ഥലങ്ങളിൽ പതാകകൾ ഉയർത്തി. ബാലഗോകുലം സുവർണ ജയന്തി


ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ 800 ഓളം നോകുല യൂണിറ്റുകളിൽ കു ട്ടികളുടെ വിവിധ കലാ-കായിക വൈ ജ്ഞാനിക മത്സരങ്ങൾ നടന്നുകൊണ്ടിരി ക്കുന്നു. സാംസ്ക്കാരിക സമ്മേളനങ്ങളും ഗോപൂജ, ഭജന സന്ധ്യ, ഉറിയടി, കൃഷ് ണഗാഥ സദസ് എന്നിവയും നടക്കും. 14 ന് നടക്കുന്ന ശോഭയാത്രയിൽ ഉണ്ണിക്ക ൻമാർ, പൗരാണിക വേഷങ്ങളടങ്ങിയ നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, ഗോപിക നൃത്തം ഗ്രാമ നഗര  പ്രദേശങ്ങളിലായി 300 ഓളം ശോ ഭായാത്രകളാണ് ജില്ലയിൽ ബാലഗോകു ലം സംഘടിപ്പിക്കുന്നത്. പ്രധാനപ്പെട്ട നഗ രങ്ങളിൽ മഹാശോഭയാത്ര സംഗമങ്ങളും നടക്കുമെന്ന് ബാലഗോകുലം കണ്ണൂർ റ വന്യു ജില്ല സെക്രട്ടറി കെ.പി. കുഞ്ഞി നാരായണൻ മാസ്റ്റർ, ജില്ല സെക്രട്ടറിമാരായ പി.വി, ഭാർഗവൻ, പി. രാജീവൻ എന്നിവർ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം