ജോലിക്കിടെ മുയ്യം സ്വദേശിയായ 'ഹോട്ടൽ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു




കണ്ണൂർ :തളിപ്പറമ്പിൽ ഹോട്ടൽ ജോലിക്കിടയില്‍ കുഴഞ്ഞുവീണ മുയ്യം സ്വദേശി മരിച്ചു.മുയ്യത്തെ അവരാക്കന്‍ വീട്ടില്‍ എ.സൈനുദ്ദീനാണ്(50) മരിച്ചത്.കാക്കാത്തോട് റോഡിലെ അറേബ്യന്‍ സൂക്ക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സൈനുദ്ദീന്‍ ഇന്ന് രാവിലെ 9.45 ന് ജോലിക്കിടയില്‍നെഞ്ചുവേദന വന്ന് കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞു.ഭാര്യ: മുംതാസ്.മക്കള്‍ :ഫാത്തിമ, അബ്ദുള്ള, സുഹൈല്‍, ഷാഹില്‍.

സഹോദരങ്ങള്‍- അഷ്റഫ്, ജബ്ബാര്‍, അബ്ദുല്‍ കരീം, നബീസ, സാറബി.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കയാണ്. കബറടക്കം നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നടക്കും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം