കണ്ണൂർ ജില്ലയിൽ മണ്ണ് മാന്തി യന്ത്രങ്ങളുടെ വാടക ഒക്ടോബർ ഒന്നു മുതൽ കൂട്ടുമെന്ന് സിഇഒഎ ഭാരവാഹികൾ




കണ്ണൂർ: നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ബാക്ക്ഹോ ലോഡർ എക്സ്കവേറ്റർ തുടങ്ങിയ മണ്ണ് മാന്തി യന്ത്രങ്ങളുടെ വാടക ഒക്ടോബർ 1 മുതൽ വർധിപ്പിക്കുമെന്ന് കൺസ്ട്രക്ഷൻ എക്യുപ്മെന്റ്റ് ഓണേർസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.2021ന് ശേഷം മെഷിനറി വിലയിൽ ഗണ്യമായ വർധനയും,സ്പെയർ പാർട്ട്സ്, ഡ്രൈവർമാരുടെ ശമ്പളം, ഇന്ധന വില, പരിചരണ ചെലവിൽ വൻ വർധനവാണ് ഉണ്ടായത്. ഇതു കാരണമുണ്ടായ നഷ്ടം നികത്തു ന്നതിനും പ്രതിസന്ധിയിലായ തൊഴിൽ മേഖലയെ സംരക്ഷിക്കുന്നതിനുമാണ് നേരിയ തോതിൽ വാടക വർധിപ്പിക്കാൻ നിർബന്ധിതരായതെന്ന് കൺസ്ട്രക്ഷൻ എക്യുപ്മെന്റ്റ് ഓണേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് വാടക കൂട്ടുന്നത് 76 എച്ച്.പി മണ്ണ് മാന്തി യന്ത്രങ്ങളുടെ വാടക 1400 ൽ നിന്ന് 1800 രൂപയായും 30 - 35 എക്‌സ്‌കവേറ്ററുടെ വാടക 1200ൽ നിന്നും 1400 രൂപയായി വർധിക്കും മറ്റെല്ലാ മെഷിനറികൾക്കും ടിപ്പറുകൾക്കും 10% മുതൽ 20 % വരെ വാടക കൂടും. 

വർധനവിന് മുന്നോടിയായി ഇക്കാര്യമടക്കം പൊതുജനങ്ങളെ അറിയിക്കുന്നതിന് സപ്‌തംബർ 30ന് പണിമുടക്ക് നടത്തി ജില്ലയിലെ പതിനൊന്ന് മേഖലകളിൽ മണ്ണ്മാന്തി മെഷിനറികളുടെ വാഹന റാലി നടക്കും.വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് അബ്ദുൾഖാദർ.എ കടൂർ, സെക്രട്ടറി പ്രദീപ്കുമാർ. എം. എം, ട്രഷറർ സുരേഷ്‌ബാബു. കെ. എ, നിഷിൽ. എ, മനോഹരൻ.കെ  പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം