എൻ. എം വിജയൻ്റെ ബാദ്ധ്യത കോൺഗ്രസ് അടച്ചുതീർത്തു
മാനന്തവാടി :ആത്മഹത്യ ചെയ്ത വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ അർബൻ ബാങ്കിലെ ബാധ്യത കോൺഗ്രസ് അടച്ച് തീർത്തു. 63 ലക്ഷം രൂപയുടെ കടമാണ് വിജയന് ഉണ്ടായിരുന്നത്. ഏറ്റെടുത്ത കടം അടച്ചു തീർക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ 20 ലക്ഷം രൂപ പണമായി കുടുംബത്തിന് നേരിട്ട് കോൺഗ്രസ് നൽകിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 10 ലക്ഷം രൂപ നൽകി ബാധ്യതയും തീർത്തിരുന്നു. കടം അടച്ച് തീര്‍ക്കാത്തതിനെ തുര്‍ന്ന് വിജയന്‍റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. സെപ്റ്റംബർ 30 നുള്ളിൽ തന്നെ അർബൻ ബാങ്കിലെ ബാധ്യത തീർക്കണമെന്നും അല്ലാത്തപക്ഷം ഒക്ടോബർ 2 ന് ഡിസിസിക്ക് മുൻപിൽ സത്യാഗ്രഹം ഇരിക്കുമെന്നുമായിരുന്നു പത്മജയുടെ നിലപാട്.
എൻ എം വിജയൻ്റെ അർബൻ ബാങ്കിലെ ബാധ്യതയായ 58 ലക്ഷത്തി 23,000 രൂപയാണ് കെപിസിസി അടച്ചത്. ഇതിനായി എ ഐ സി സിയുടെ സാമ്പത്തിക സഹായവും ലഭിച്ചു. അതേസമയം, പണം അടച്ചതിനെ കുറിച്ച് ഔദ്യോഗികമായി പാർട്ടി അറിയിച്ചിട്ടില്ലെന്ന് എന്‍ എം വിജയന്‍റെ മരുമകള്‍ പത്മജ പറയുന്നു. മാധ്യമങ്ങളിലെ വിവരങ്ങൾ മാത്രമേ അറിയൂ. വാക്ക് പാലിക്കപ്പെടാതെ വന്നപ്പോഴാണ് മാധ്യമങ്ങളിൽ പ്രതികരിക്കേണ്ടി വന്നത്. വീടും സ്ഥലവും പണയം വയ്ക്കേണ്ടി വന്നത് പാർട്ടിക്ക് വേണ്ടി എന്ന് ആത്മഹത്യക്കുറിപ്പിൽ ഉണ്ടെന്നും പത്മജ മാധ്യമങ്ങളോട് പ്രതികരിച്ചു.

Comments
Post a Comment