നെഞ്ചിനകത്താ…; ബിഗ് ബോസിൽ മമ്മൂട്ടിയുടെ ചിത്രങ്ങളുള്ള ഷർട്ടിട്ട് മോഹൻലാലിൻ്റെ മാസ് എൻട്രി

 



കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും പേരിൽ ഫാൻ ഫൈറ്റുകൾ നടക്കുന്നുണ്ടെങ്കിലും ഇവർ തമ്മിൽ യാതൊരു ഫൈറ്റുമില്ല. ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവർ. മോഹൻലാലും മമ്മൂട്ടിയും, അതൊരു വികാരം തന്നെയാണ്. ഇരുവരെയും ഒന്നിച്ച് ഫ്രെമിൽ കാണാൻ സാധിക്കുന്നത് തന്നെ ആരാധകരുടെ ഏറ്റവും വലിയ സന്തോഷമാണ്. ഇന്ന് മമ്മൂട്ടിയുടെ പിറന്നാളാണ്. അതിനു മോഹൻലാൽ നൽകിയ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. താന്‍ അവതരാകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത് മമ്മൂട്ടിയ്ക്കുള്ള പിറന്നാള്‍ സമ്മാനവുമായാണ്. എന്താണെന്ന് അല്ലെ ?മമ്മൂട്ടിയുടെ വിവിധ കാലത്തെ ചിത്രങ്ങളുള്ള ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത്. മമ്മൂട്ടിയ്ക്ക് തന്റേയും ബിഗ് ബോസ് ടീമിന്റേയും പിറന്നാള്‍ ആശംസകള്‍ നേരുന്നതായി മോഹന്‍ലാല്‍ പറയുകയും ചെയ്യുന്നുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഈ സമ്മാനം ഏറെ സ്‌പെഷ്യല്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.‘ഇതുപോലൊരു സുഹൃത്തിന് കിട്ടിയത് മമ്മൂക്കയുടെ ഭാഗ്യം, ഇവരുടെ ഈ സ്നേഹം കാണുമ്പോൾ തന്നെ സന്തോഷം, ഈ ഡ്രസ്സ് കണ്ടാൽ അറിയാം മമ്മൂട്ടിയോടുള്ള ലാലേട്ടന്റെ ഇഷ്ടം’, എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം