രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് പിന്തുണയുമായി കഥയുടെ കുലപതി ടി. പത്മനാഭന്റെ കൈയൊപ്പ്
കണ്ണൂര്‍: വോട്ടുകൊള്ളയ്‌ക്കെതിരായ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് പിന്തുണയുമായി പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍. എഐസിസി ആഹ്വാനപ്രകാരം വോട്ടകൊള്ളയ്‌ക്കെതിരായി നടക്കുന്ന ഒപ്പുശേഖരണ കാമ്പയിനില്‍ ടി.പത്മനാഭനും പങ്കാളിയായി. വീടുവീടാന്തരം കയറിയുള്ള ഒപ്പുശേഖരണത്തിനിടെ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പ്രമോദ് എന്നിവരാണ് പള്ളിക്കുന്നിലെ രാജേന്ദ്ര നഗറിലെ വീട്ടിലെത്തി ടി പത്മനാഭനില്‍ നിന്നും ഒപ്പുശേഖരിച്ചത്. രാജ്യത്തിന്റെ നിലനില്‍പ്പ് ജനാധിപത്യ വ്യവസ്ഥിയിലാണെന്നും അതിനെ അട്ടിമറിക്കുന്ന ഏതൊരു നീക്കവും ചെറുത്തു തോല്‍പ്പിക്കപ്പെടേണ്ടതാണെന്നും ടി പത്മനാഭന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച്ച രമേശ് ചെന്നിത്തല എം.എൽ.എ നടത്തിയ ലഹരിക്കെതിരെയുള്ള വാക്കത്തോൺ വേദിയിൽ ടിപത്മനാഭൻ പിണറായി സർക്കാരിനെ വിമർശിച്ചിരുന്നു.. മന്ത്രിമാരെ ബഹുചേർത്ത് വിളിക്കണമെന്ന സർക്കാർ ഉത്തരവിനെതിരെയായിരുന്നു. ടി. പത്മനാഭൻ അതിനിശിതമായി വിമർശിച്ചത്.

Comments
Post a Comment