പാമ്പുമായി പിച്ചതെണ്ടാനിറങ്ങിയ യാചകൻ, കടി കൊള്ളാതിരിക്കാൻ പണം നൽകി യാത്രക്കാർ
മുംബെ :ട്രെയിനിൽ പലതരം യാചകരെ നമ്മൾ കണ്ടിട്ടുണ്ടാകും. പാട്ടുപാടിയും സൂത്രപ്പണികൾ കാണിച്ചും കാശ് വാങ്ങുന്നവർ സാധാരണമാണ്. എന്നാൽ അഹമ്മദാബാദിലെ സബർമതി എക്സ്പ്രസിലെ ഒരു യാചകന്‍റെ വീഡിയോ ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാരണം പാട്ടുപെട്ടിയോ പന്തോ അല്ല ഇദ്ദേഹത്തിന്‍റെ ട്രേഡ്മാർക്ക്; പകരം ജീവനുള്ള പാമ്പിനെയും കയ്യിൽ പിടിച്ചാണ് കക്ഷിയുടെ ഭിക്ഷാടനം.വിഷമില്ലാത്ത ഇനമാണെമെങ്കിലും കയ്യിൽ പാമ്പുമായി പണം ചോദിക്കാനെത്തിയ യാചകനെ കണ്ട ആളുകൾ വേഗം പണം കൊടുക്കുന്നതും വിഡിയോയിൽ കാണാം. പലരുടെ മുഖത്തും പേടിയും ഒപ്പം അറപ്പും നിഴലിക്കുന്നതും വ്യക്തമാണ്.

Comments
Post a Comment