കണ്ണൂരിൻ്റെ ആതിഥേയത്വം സൂപ്പറെന്ന് ആസിഫലി

 '



കണ്ണൂർ :കണ്ണൂരിൻ്റെ സ്നേഹത്തെയും ആതിഥേയത്തെയും കുറിച്ച് വാചാലനായി ആസിഫലി.കലാകാരനെന്ന നിലയിലും  കണ്ണൂരിൻ്റെ പുതിയാപ്പിള എന്ന നിലയിലും കണ്ണൂർ ജനത നൽകിയ സ്നേഹത്തെ കുറിച്ച്  പ്രശസ്ത സിനിമാ താരം ആസിഫലി വാചാലനായപ്പോൾ ഞായറാഴ്ചയുടെ അവധി ആലസ്യത്തെ അവഗണിച്ച് ദസറ നഗരിയിൽ തടിച്ചു കൂടിയ ജനാവലി   അദ്ദേഹത്തിന്റെ   ഓരോ വാക്കും  നിറകയ്യടികളോടെ ഹൃദയത്തിലേറ്റി. കണ്ണൂർ ദസറയുടെ ആറാം ദിനത്തിൽ സെലിബ്രിറ്റി ഗസ്റ്റാറ് എത്തിയതായിരുന്നു അദ്ദേഹം. ഗായകൻ അജയ് ഗോപാലിൻ്റെ ബാൻഡിന്റെ വെബ്സൈറ്റ്  ലോഞ്ചിങ്ങും അദ്ദേഹം നിർവഹിച്ചു  കിയാൽ ഡയറക്ടർ ഡോ ഹസ്സൻകുഞ്ഞി എം പി വിശിഷ്ടാതിഥിയായി പങ്കെടുത്തു . കണ്ണൂർ ദസറ കണ്ണൂർ ഒന്നാകെ നെഞ്ചേറ്റുന്ന കാഴ്ചയാണ് കാണാനാകുന്നതെന്ന് ഡോ ഹസ്സൻകുഞ്ഞി എം പി പറഞ്ഞു. മോളിവുഡ് , കോളിവുഡ് , ടോളിവുഡ്  ജനപ്രിയ ഗാനങ്ങൾ മനോഹരമായി അവതരിപ്പിച്ച്  അജയ് ഗോപാൽ നയിച്ച ഗാനമേള പഴയ തലമുറയിലെയും  പുതു തലമുറയിലെയും പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം