ചിത്രലേഖ അനുസ്മരണം നാളെ



കണ്ണൂർ : തൊഴിലെടുത്ത് ജീവിക്കാനുള്ള അതിജീവന പോരാട്ടത്തിനിടെ അർബുദബാധിതയായി മരണത്തിന് കീഴടങ്ങിയ ദളിത് ഓട്ടോഡ്രൈവർ ചിത്രലേഖവിട പറഞ്ഞിട്ട് ഒക്ടോബർ അഞ്ചിന് ഒരു വർഷം.ഒന്നാം വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ചിത്രലേഖയുടെ കാട്ടാമ്പള്ളിയിലെ വീട്ടിൽ അനുസ്മരണ പരിപാടികൾ നടത്തും. ഫോട്ടോ അനാച്ഛാദനം കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിക്കും. ചിത്രലേഖയുടെ ഭർത്താവ് എം ശ്രീഷ് കാന്ത്, മകൾ, സാമുഹ്യ , സാംസ്കാരിക, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം