മലേഷ്യയിലെ മലയാളികളുടെ അത്താണി ഡാറ്റോ ഷാഹുൽ ഹമീദ് അന്തരിച്ചു




തൃക്കരിപ്പൂർ : മലേഷ്യയിലെ ജോഹറിൽ പ്രവാസികളായ മലയാളികൾ ഏതു കാര്യത്തിനും ആശ്രയിച്ചിരുന്ന വ്യവസായ പ്രമുഖൻദാത്തോ എന്ന പേരിൽ അറിയപ്പെട്ടിരുന്ന എം.ടി.പി ഷാഹുൽ ഹമീദ് (54) വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തൃക്കരിപ്പൂരിലെ പരേതനായ എം.ടി.പി അബ്ദുൽ ഖാദറിൻ്റെ മകനും മലേഷ്യൻ കെ.എം.സി.സി മുഖ്യ രക്ഷാധികാരിയുമാണ് മലേഷ്യൻ പൗരനായ ഷാഹുൽ ഹമീദ്.നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും തൃക്കരിപ്പൂർ മേഖലയിലെ എല്ലാ കാര്യങ്ങളിലും സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. ഖബറടക്കം ഇന്ന് ജോഹറിൽ നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം