ദേശീയപാതയിൽ കാറിൽ ടിപ്പർ ലോറിയിടിച്ച് സിവിൽ പൊലിസ് ഓഫീസർ മരിച്ചു: മറ്റൊരു പൊലീസുകാരന് പരുക്കേറ്റു
കാസർഗോഡ്: ദേശീയപാതയിൽകാറിൽ ടിപ്പർ ലോറിയിടിച്ച് സിവിൽ പൊലിസ് ഓഫീസർ മരിച്ചു. കൂടെ സഞ്ചരിച്ച മറ്റൊരു പൊലീസുകാരന് പരിക്ക്. ചെറുവത്തൂർ മയ്യിച്ച സ്വദേശി സജീഷാ (39) ണ് മരിച്ചത്. പെരിയ സ്വദേശി സുഭാഷിനാണ് (35 ) പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നിന് ചെങ്കള നാലാംമൈൽ അടിപ്പാതക്ക് സമീപമാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്ന പൊലീസുകാരാണ് അപകടത്തിൽ പെട്ടത്.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാലാംമൈൽ ' നിയന്ത്രണം വിട.ടിപ്പർ ലോറി മാരുതി കാറിൽ ഇടിക്കുകയായിരുന്നു. ബേക്കൽ ഡി.വൈ.എസ്.പി -യുടെ ഡാൻസാഫ് സ്ക്വാഡിലെ അംഗമായ സിവിൽ പൊലീസ് ഓഫീസറാണ് സജീഷ് .കൂടെ യാത്ര ചെയ്തിരുന്ന സുഭാഷ് ചന്ദ്രന് സാരമായി പരുക്കുണ്ട്.ഇയാളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments
Post a Comment