നെടുവോട്ട് പാലത്തിന് സമീപം ഇന്നോവയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു



'കണ്ണാടിപറമ്പ : സ്റ്റെപ്പ് റോഡ് നെടുവാട്ട് പാലത്തിന് സമീപം ഇന്നോവ കാറും ഓട്ടോറിക്ഷയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്കു പരിക്കേറ്റു. ദാലിൽ പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർക്കാണ് പരുക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12:20ഓടെയാണ് അപകടം നടന്നത്. സ്റ്റെപ്പ് റോഡിൽ നിന്ന് കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷയെയും, നെടുവാട്ടിൽ നിന്ന് സ്റ്റെപ്പ് റോഡിലേക്ക് പോയ ഇന്നോവ കാറിനെയും തമ്മിലാണ് അപകടം ഉണ്ടായത്. നാട്ടുകാരാണ് പരുക്കേറ്റ ഓട്ടോ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.