ജനശ്രീ ഏകദിനശിൽപ്പശാല നടത്തി

 




 എടക്കാട്: ജനശ്രീ സ്വസ്ഥിര വികസന മിഷന്റെ എടക്കാട് മണ്ഡലം സഭയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു പാറക്കാട്ട് സായിനാഥ് അധ്യക്ഷതയിൽ ജനശ്രീ കണ്ണൂർ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരിഉദ്ഘാടനം ചെയ്തു. ജനശ്രീ മിഷൻ ഒരു കുടുംബ കൂട്ടായ്മയാണെന്നും കുടുംബഭദ്രത ജനശ്രീയിലൂടെ നടപ്പിലാക്കാൻ ജനശ്രീ അംഗങ്ങൾ ശ്രമിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചന്ദ്രൻ തില്ലങ്കേരി പറഞ്ഞു.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ,ലഹരി മാഫിയ സംഘങ്ങളെ അമർച്ച  ചെയ്യുവാനും, നടാൽ -എടക്കാട് ബൈപ്പാസ് അണ്ടർ ബ്രിഡ്ജ് നടപ്പിലാക്കുവാനും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു

ജനശ്രീ ശാക്തികരണത്തെ സംബന്ധിച്ച് ജനശ്രീ കണ്ണൂർ ജില്ലാ സെക്രട്ടറി രക്തകുമാർ ക്ലാസെടുത്തു .ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദനം ജനശ്രീ കണ്ണൂർ  ബ്ലോക്ക് ചെയർമാൻ സമീർ പള്ളിപ്പുറം നിർവഹിച്ചു. 

ചടങ്ങിൽ.പത്മജ നാങ്ങോത്ത്,കെ വി. ബാലകൃഷ്ണൻ, രാജീവൻ ടിവി, മഹേഷ് ചാല (കണ്ണൂർ ബ്ലോക്ക് സെക്രട്ടറി )രാഹുൽ ആലിംഗിൽ ( എടക്കാട് മണ്ഡലം സെക്രട്ടറി) വിനോദൻ മാസ്റ്റർ ,ഉഷ കുറ്റിക്കകം .എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം