മലയോരത്തിന് ആവേശമായി രാജ്യാന്തര മിനിമാരത്തോൺ
ഇരിക്കൂർ :ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോക ശ്രദ്ധയിലേക്ക് ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിച് രാജ്യാന്തര മിനി മാരത്തണ്‍ ആവേശകരമായി
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലും ഇരിക്കൂര്‍ ടൂറിസം ആന്‍ഡ് ഇന്നോവേഷന്‍ കൗണ്‍സിലും സംയുക്തമായാണ് മാരത്തണ്‍ നടത്തിയത'
12.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുളള മാരത്തണില്‍ പ്രശസ്തരായ അത് ലറ്റുകള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ പങ്കെടുത്തു. എതോപ്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് പുറമെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛണ്ഢീഗഡ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും താരങ്ങളെന്തി. . രണ്ടര ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളാണ് വിജയികള്‍ക്ക് നല്‍കിയത് പുലർച്ചെ ആറിന് പയ്യാവൂരിൽ നിന്നും തുടങ്ങി പുലിക്കുരുമ്പയില്‍ മാരത്തണ്‍ സമാപിച്ചു. മാരത്തണിലൂടെ പാലക്കയം തട്ട്, പൈതല്‍മല, കാഞ്ഞിരക്കൊല്ലി, തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും മാമാനികുന്ന് ദേവി ക്ഷേത്രം, നിലാമുറ്റം പളളി, ചെമ്പേരി ബസലിക്ക, തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെയും ലോകത്തിന്റെ മുന്നിലെത്തിക്കാനാണ് സജീവ് ജോസഫ് എം.എൽ.എ യുടെ നേതൃത്വത്തിൽ പദ്ധതി. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിഥിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.

Comments
Post a Comment