ബാറിൽ ഓടക്കുഴൽവെച്ച് ഫോട്ടോ പ്രചരിപ്പിച്ചതിന് കേസെടുത്തു
ഇരിട്ടി: കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിക്ക് കാക്കയങ്ങാട് കെ.കെ ബാർ കൗണ്ടറിൽ ഓടകുഴൽവെച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ച സംഭവത്തിൻ സി. പി.എം പ്രവർത്തകനെതിരെ മുഴക്കുന്ന് പൊലിസ് കേസെടുത്തു. മുഴക്കുന്ന് സ്വദേശി വട്ടപ്പൊയിൽ ശരത്തിനെതിരെയാണ് കേസെടുത്തത്. ഒരു ഓടക്കുഴൽ ബാറിൽ മറന്നു വെച്ചിട്ടുണ്ട്. കണ്ണന് ബോധം തെളിയുമ്പോൾ വന്നെടുക്കാൻ അറിയിക്കുകയെന്ന അടികുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയതത്. ഇതേ തുടർന്ന് ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയിലാണ് പൊലിസ് ബോധപൂർവ്വം ലഹളയുണ്ടാകാൻ ശ്രമിച്ചതിന് കേസെടുത്തത്.

Comments
Post a Comment