കേരളത്തിൽ ബിഹാർ മോഡൽ യാത്ര നടത്താൻ രാഹുൽ ഗാന്ധി




കൊച്ചി:കേരളത്തിൽ ബിഹാർ മോഡൽ യാത്ര നടത്താൻ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.2026 ജനുവരിയിലോ ഫെബ്രുവരിയിലോ യാത്ര നടത്താനാണ് ആലോചന. എഐസിസിയും കെപിസിസിയും മുന്നൊരുക്കങ്ങൾ തുടങ്ങി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തും കൊച്ചിയിലും വീട് വാടകയ്ക്കെടുത്തു. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ മാത്രമേ മുന്നണി ഭരണത്തിലെത്തിയാൽ പാർട്ടിക്ക് മുഖ്യമന്ത്രിയെ ലഭിക്കുകയുള്ളൂ. കേരളത്തിൽ ഭരണം വീണ്ടും നഷ്ടപ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ‘ഡൂ ഓർ ഡൈ’ എന്നാണ് ഹൈക്കമാൻഡ് പ്രതിനിധിയായ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കൾക്ക് നൽകിയിരിക്കുന്ന സന്ദേശം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം