മറവി രോഗ ബോധവല്‍ക്കരണ സെമിനാറും നേതൃ രോഗ ക്യാമ്പും നടത്തി
പളളിയാംമൂല: കണ്ണൂര്‍ ഡെമെന്‍ഷ്യ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പളളിയാംമൂലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന പകല്‍ വീടായ പ്രബോധിലെ കോണ്‍ഫറന്‍സ് ഹാളില്‍ മറവി രോഗ ബോധവല്‍ക്കരണ സെമിനാറും നേതൃ രോഗ ക്യാമ്പും നടത്തി. ബിജെപി ദേശീയ സമിതിയംഗം സി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെഡിസിഎസ് പ്രസിഡന്റ് കാര്‍ത്തി ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. പി.കെ. രാഗേഷ്, ഡോ. സി.കെ. അശോകന്‍, ജനറല്‍ സെക്രട്ടറി എന്‍.ഇ. പ്രിയംവദ, ഷീജ വിനീത് എന്നിവര്‍ സംസാരിച്ചു. ഡോ. അക്ഷയ അശോകന്‍(ഡോ. ബിനൂസ് സണ്‍റൈസ് ഐ ഹോസ്പിറ്റല്‍, കണ്ണൂര്‍) നേത്ര രോഗ ക്യാമ്പിന് നേതൃത്വം നല്‍കി. ചാല മിംസ് ഹോസ്പിറ്റല്‍ ഡോ. സോന ക്ലാസെടുത്തു.

Comments
Post a Comment