_വിദഗ്ദ്ധ ചികിത്സക്ക് സുരക്ഷിതമായി പറന്നെത്താം_എയര്‍ ആംബുലന്‍സ് സര്‍വീസുമായി കിംസ് ശ്രീചന്ദ്*




മട്ടന്നൂര്‍: വളരെ അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് സുരക്ഷിതമായി വിദഗ്ദ്ധ ചികിത്സക്കായി എയര്‍ ആംബുലന്‍സ് സര്‍വീസുമായി കിംസ് ശ്രീചന്ദ് ആശുപത്രി. വടക്കന്‍ കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു ആശുപത്രിക്കു കീഴില്‍ എയര്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിക്കുന്നത്. ദുബൈയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ആംബുലന്‍സ് സേവന ദാതാക്കളായ ബ്ലൂഡോട്ട് ഗ്രൂപ്പുമായി സഹകരിച്ച് കണ്ണൂര്‍ വിമാനത്താവള അതോറിറ്റിയുടെ പിന്തുണയോടെയാണ് കിംസ് ആശുപത്രി ഇത്തരമൊരു സംവിധാനം ആരംഭിച്ചിരിക്കുന്നത്. 'വിംഗ്‌സ് ഓഫ് കെയര്‍' പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ കിയാല്‍ എം.ഡി സി ദിനേശ് കുമാര്‍ നിര്‍വഹിച്ചു. കിംസ് ശ്രീചന്ദ് കേരള ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസീന്‍ അധ്യക്ഷത വഹിച്ചു.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഗുരുതരാവസ്ഥയിലടക്കമുള്ള രോഗികളെ തുടര്‍ചികിത്സക്കായി സുരക്ഷിതമായി വിദേശത്ത് നിന്ന് നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാനാകും. അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ എയര്‍ ആംബുലന്‍സാണ് സര്‍വീസ് നടത്തുക. ഡീഫിബ്രിലേറ്ററുകള്‍, വെന്റിലേറ്ററുകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളും, പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവും ആംബുലന്‍സിലുണ്ടാകും. നാട്ടില്‍ തുടര്‍ ചികിത്സക്ക് വേണ്ടി കാത്തിരിക്കുന്ന നിരവധിയാളുകള്‍ക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയുടെ എയര്‍ ആംബുലന്‍സ് സര്‍വീസിലൂടെ പരിഹാരമാകും. വ്യോമയാന തടസങ്ങളില്ലാത്ത എല്ലാ രാജ്യങ്ങളില്‍ നിന്നും രോഗികളെ എയര്‍ആംബുലന്‍സ് വഴി നാട്ടിലേക്ക് എത്തിക്കാന്‍ കഴിയും. ലോകത്ത് എല്ലായിടത്ത് നിന്നും ലൈസന്‍സുള്ള ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ട്രാവല്‍ അസിസ്റ്റന്‍സ് സേവന ദാതാക്കളില്‍ ഒന്നാണ് ബ്ലൂഡോട്ട്. വളരെ ചരിത്ര നിമിശങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്നും ലോകത്തുള്ള എല്ലാ ന്യൂതനസാങ്കേതിക വിദ്യകളുപയോഗിച്ചും മികച്ച ചികിത്സ സൗകര്യങ്ങള്‍ കണ്ണൂരിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം അത്തരം പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതിന് വളരെ മുതല്‍കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കിയാല്‍ സി.ഒ.ഒ അശ്വനി കുമാര്‍, ബ്ലൂഡോട്ട് ഗ്രൂപ്പ് ബിസിനസ് മേധാവി കെ.ജി സബരീഷ്, മെഡിക്കല്‍ സര്‍വീസ് മേധാവി ഡോ. രാഹുല്‍ കൃഷ്ണദാസ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍മാരായ ബാസില്‍ ബിന്‍ നൗഷാദ്, എച്ച് മുഹമ്മദ് ഹാമിദ്, കിംസ് ശ്രീചന്ദ് ആശുപത്രി യൂണിറ്റ് ഹെഡ് ഡോ. ദില്‍ഷാദ്, ഡോക്ടര്‍മാരായ ഡോ. അഭിരാം, ഡോ. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.



Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം