കുടുംബശ്രീ ബ്രണ്ണൻ കോളേജിൽ ഓക്സിലറി ഗ്രൂപ്പ് തുടങ്ങും



തലശേരി : ധർമ്മടത്തെ ബ്രണ്ണൻ കോളേജിൽ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് തുടങ്ങും.സംസ്ഥാനത്തെകോളേജുകളില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിൻ്റെ ഭാഗമായാണ് കുടുംബശ്രീ ബ്രണ്ണനിൽ യുവതികളുടെ കൂട്ടായ്മയായ ഓക്സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നത്. ഓരോ ജില്ലയിലെയും ഓരോ കോളേജുകളിലായിരിക്കും ആദ്യം ആരംഭിക്കുക. ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങുന്നതിന് പിന്നാലെ ഉന്നതവിദ്യാഭ്യാസ ഡയറക്ടര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് പട്ടിക കൈമാറി.പഠനത്തോടൊപ്പം ജോലി, വരുമാനം എന്നീ കാര്യങ്ങളിലൂന്നിക്കൊണ്ടുള്ള പദ്ധതിയാണിത്. വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങളും ക‍ഴിവുകളും പ്രയോജനപ്പെടുത്തുക, നൂതന തൊ‍ഴില്‍ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും പിന്തുണ നല്‍കുക, പുതിയ കാലത്തെ തൊ‍ഴില്‍ സംസ്കാരം തുടങ്ങിയവയാണ് ഓക്സിലറി ഗ്രൂപ്പിലെ ലക്ഷ്യങ്ങള്‍.സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍, ട്രാൻസ്ജെൻഡേ‍ഴ്സ് വനിതക‍ള്‍ എന്നിവര്‍ക്ക് അംഗങ്ങളാകാവുന്നതാണ്. 20 പേരടങ്ങിയ ഒന്നിലേറെ ഗ്രൂപ്പുകള്‍ കോളേജിലുണ്ടാകാം. നാട്ടിലുമുള്ള ഓക്സിലറി ഗ്രൂപ്പിലും അംഗങ്ങളാകാവുന്നതാണ്. നാട്ടിലുള്ള ഓക്സിലറി ഗ്രൂപ്പില്‍ അംഗത്വമുണ്ടെങ്കില്‍ കോളേജ് പഠനത്തിനുശേഷം തുടരാവുന്നതാണ്. സ്ത്രീ ശാക്തീകരണത്തിനായി രണ്ടു വര്‍ഷം മുൻപാണ് ഓക്സിലറി ഗ്രൂപ്പുകള്‍ ആരംഭിച്ചത്. 18 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് അംഗങ്ങളാകാം.സംസ്ഥാനത്ത് നിലവില്‍ 19,472 ഓക്സിലറി ഗ്രൂപ്പുകളാണുള്ളത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം