ബ്ളാക്ക് മീഡിയ സോളോ നാടക മത്സരം:ഗാസ റിപ്പോർട്ട് ഒന്നാം സ്ഥാനം നേടി

 





ചക്കരക്കൽ :ബ്ലേക് മീഡിയ കണ്ണൂർ വാർഷികാഘോത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഏകപാത്ര നാടക മത്സരത്തിൽ സതീഷ് സി കാസർക്കോട് അവതരിപ്പിച്ച ഗാസ റിപ്പോർട്ട് മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.

സുജിത്ത് ചെമ്മാടത്തിന്റെ ദ കേപ്പ് രണ്ടാം സ്ഥാനവും, പാർവ്വെ നാടക വേദി ഏറണാകുളം അവതരിപ്പിച്ച ആത്മബലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സാംസ്കാരിക സദസ്സ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം മനോജ് കുമാർ പഴശ്ശി ഉദ്ഘാടനം ചെയ്തു. ശശിധരൻ ചാലക്കുന്ന് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രസ്ത നാടക പ്രവർത്തകരായ പി.ടി. മനോജ്, പ്രൊഫസർ വി.പി അബ്ദുള്ളക്കുട്ടി, വിനോദ് നാരോത്ത് എന്നിവർ സംസാരിച്ചു. ഉല്ലാസൻ കൂടൻ സ്വാഗതവു, ആർഷ പിണറായി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം