ജെസിഐ വാരാഘോഷം ഒൻപതിന് തുടങ്ങും
കണ്ണൂർ:ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ദേശീയതലത്തിൽ സെപ്റ്റംബർ ഒൻപതുമുതൽ 15 വരെ ജേസീ വാരാഘോഷം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജേസീസിന്റെ ഒരുവർഷത്തെ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ടാണ് ജേസീ വാരാഘോഷം. നടത്തുന്നത്.പ്രിസം യുനൈറ്റിങ് വിഷൻ, ക്രിയേറ്റിങ് ചേഞ്ച് എന്നതാണ് ദേശീയ വാരാഘോഷത്തിന്റെ പ്രമേയം. ജെസിഐ കണ്ണൂർ എം പയർ വനിതകൾക്ക് വേണ്ടി തൊഴിൽ പരിശീലന കളരി, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കൽ , സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് സെപ്റ്റംബർ 9 മുതൽ 15 വരെ ഭക്ഷ്യക്കിറ്റ് വിതരണം, സഹോദര സംഘടനകളുമായി ചേർന്ന് ഷട്ടിൽ വോളിബോൾ മത്സരങ്ങൾ , ജലം സംരക്ഷിക്കൂ ജീവൻ നിലനിർത്താം പരിപാടി തുടങ്ങിയവ സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽജെസിഐകണ്ണൂർ എംപയർ പ്രസിഡൻറ് രശ്മി. പി , സെക്രട്ടറി ജെസി സജ്മ, ട്രഷറർ ജെസി മുബഷിറ . പി , സോൺ കോർഡിനേറ്റർ ജെസി സുറുമി ഷിറാസ് പ്രോഗ്രാം കോഡിനേറ്റർ ജെസി രമിഷ എസ് .ആർ എന്നിവർ പങ്കെടുത്തു

Comments
Post a Comment