പൊലീസ് വാഹനത്തില്‍ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി; പൊലിസ് ഡ്രൈവർക്ക്പരുക്കേറ്റു




തൃക്കരിപ്പൂർ : കുറ്റിക്കോലില്‍ വാഹന പരിശോധനക്കിടെ പൊലീസ് വാഹനത്തില്‍ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി. പോലീസ് ഡ്രൈവര്‍ രാഗേഷിന് കൈക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി കുറ്റിക്കോലില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം.

സംശയകരമായ സാഹചര്യത്തില്‍ വന്ന മാരുതി ആള്‍ട്ടോ കാര്‍ പരിശോധിക്കുന്നതിനിടെ പൊലീസ് വാഹനത്തില്‍ ഇടിച്ച ശേഷം ബന്തടുക്ക ഭാഗത്തേക്ക് ഓടിച്ചു പോയി. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ബന്തടുക്ക ഭാഗത്ത് നിന്ന് പൊലീസ് ജീപ്പിന് ഇടിച്ച് വീണ്ടും കടന്നു പോയി.

കാര്‍ പിന്തുടര്‍ന്ന് പിടികൂടാനുള്ള ശ്രമത്തിനിടെ പള്ളത്തിങ്കാല്‍ വെച്ച് കാര്‍ വീണ്ടും പൊലീസ് ജീപ്പിനിടിച്ചതോടെ പൊലിസ് സഞ്ചരിച്ചവാഹനം റോഡിന് പുറത്തേക്ക് തെന്നിമാറി. ഇതിനിടെയാണ് ഡ്രൈവർരാഗേഷിന് പരിക്കേറ്റത്. കൈക്ക് മുറിവേറ്റ രാഗേഷ് ചികിത്സ തേടി.

അപകടമുണ്ടാക്കി രക്ഷപ്പെട്ട KL14 Q 1178 മാരുതി ആൾട്ടോ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഈ കാറിൽ സഞ്ചരിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം