ചാൽ ബീച്ച് ഫെസ്റ്റിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണം: അബ്ദുൾ കരീം ചേലേരി

 



കണ്ണൂർ :വിനോദ സഞ്ചാര കേന്ദ്രമായ അഴീക്കോട് ചാൽ ബീച്ചിലെ ഫെസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.വർഷങ്ങളായി ടെണ്ടർ പോലും വിളിക്കാതെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമുള്ള ചാൽ ബീച്ച് ഫെസ്റ്റിൻ്റെ നടത്തിപ്പ് സി.പി.എം. നിയന്ത്രണത്തിൽ തട്ടിക്കുട്ടിയുണ്ടാക്കിയ സൊസൈറ്റിക്കാണ് നൽകി വരുന്നത്. കുടുംബശ്രീ മുഖേന നടത്തി വന്നിരുന്ന ഫെസ്റ്റ് ഇപ്പോൾ കുടുംബശ്രീയുമായി ബന്ധമില്ലാത്ത ചില സംഘങ്ങളാണ് നടത്തുന്നത്. ഡി.ടി.പി.സി. അധികൃതരും സ്ഥലം എം.എൽ.എ. ഉൾപ്പെടെയുള്ള ചില സി.പി.എം. നേതാക്കളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് നഗ്നമായ ഈ നിയമ ലംഘനം. മാത്രവുമല്ല ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് ഇവിടെ സ്ഥിരം സ്റ്റാളുകൾ സ്ഥാപിച്ച് ഈ സംഘം വ്യാപാരം നടത്തി വരികയുമാണ്. സി.പി.എം. നേതാക്കളുടെ ബിനാമി കൂട്ടങ്ങളാണ് ഈ സംഘങ്ങൾ. സർക്കാർ നിയന്ത്രിത സ്ഥാപനമായ ഡി.ടി.പി.സി. നിയമലംഘനത്തിന് കൂട്ടുനിൽക്കുകയുമാണ്. ഫെസ്റ്റിൻ്റെ മറവിൽ ലക്ഷങ്ങൾ കൊള്ളയടിക്കുകയാണ് ഈ സംഘങ്ങൾ ചെയ്തു വരുന്നത്. അതിനാൽ ഫെസ്റ്റ് നടത്തിപ്പും നിയമലംഘനവും സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം