എ കെ എസ് ടി യു സായാഹ്ന ധർണ നടത്തി




കണ്ണൂർ: ഓൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ ( എ കെ എസ് ടി യു ) കണ്ണൂർ  ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സായാഹ്ന ധർണ നടത്തി. ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപകരെ സംരക്ഷിക്കാൻ നിയമ നിർമാണം നടത്തുക, സംസ്ഥാന സർക്കാർ പുന:പരിശോധന ഹർജി നൽകുക, ഭിന്ന ശേഷി നിയമം പാലിച്ച അധ്യാപക നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള പരിഷ്കരണം സത്വര നടപടികൾ സ്വീകരിക്കുക, സ്കൂളുകളിൽ നിലവിലുള്ള മുഴുവൻ കുട്ടികളുടെ എണ്ണവും തസ്തിക നിർണയത്തിന് പരിഗണിക്കുക മുതലായവയാണ് പ്രധാന ആവശ്യങ്ങൾ. ധർണ എ കെ എസ് ടി യു സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ഷൈലജ വി അധ്യക്ഷയായി. ജില്ലാ പ്രസിഡൻ്റ് എസ് എ ജീവാനന്ദ്, ബിജിത വി വി , സബിത് പി കെ ,  ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി റോയ് ജോസഫ്, കെ ജി ഒ എഫ് ജില്ലാ സെക്രട്ടറി ആദർശ്  എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ലിജിൻ ടി സ്വാഗതവും അഖിൽ പി എസ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം