മഞ്ഞപ്പിത്ത പ്രതിരോധം: സമഗ്ര മാർഗരേഖ തയ്യാറാക്കി തില്ലങ്കേരി പഞ്ചായത്ത്​




മട്ടന്നൂർ :തില്ലങ്കേരി പഞ്ചായത്തിൽ വിവിധ വാർഡുകളിൽ   മഞ്ഞപ്പിത്തം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽപ്രതിരോധ പ്രവർത്തനങ്ങൾക്ക് തില്ലങ്കേരിയിൽ ചേർന്ന ജനകീയ കൂട്ടായ്മ സമഗ്രമായ മാർഗരേഖ തയ്യാറാക്കി.ഭക്ഷണ-പാനീയ വിതരണത്തിന്  കർശന നിയന്ത്രണം ഏർപ്പെടുത്താനും  യോഗം തീരുമാനിച്ചു. ആഘോഷങ്ങളുമായി ബന്ധപ്പെട്ടു വിതരണം ചെയ്യുന്ന പാനീയങ്ങൾ ചൂടുള്ളതു മാത്രമാകണം. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും  ചൂടുള്ളതൊഴികെ വെൽകം ഡ്രിങ്കുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വിതരണം ചെയ്യാൻ പാടില്ല.സദ്യകളിൽ വെള്ളത്തിന്‍റെ സ്രോതസ്​ മുൻകൂട്ടി ആരോഗ്യ വകുപ്പിനെ അറിയിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം. വീടുകളിൽ നിന്ന് വിവിധ ഭക്ഷ്യവിഭവങ്ങൾ കൊണ്ടുവരുന്ന രീതി പൂർണമായും ഉപേക്ഷിക്കണം.ഹെൽത്ത് കാർഡില്ലാത്ത മുഴുവൻ ജീവനക്കാരും രണ്ടാഴ്ചക്കുളളിൽ മെഡിക്കൽ ഫിറ്റ്നസ് ഹാജരാക്കണമെന്നും യോഗം നിർദേശിച്ചു.  ഭക്ഷണ വിതരണം നടക്കുന്ന ചടങ്ങുകൾ 20 ദിവസം മുമ്പ് അധികൃതരെ അറിയിക്കണം.രോഗിയും രോഗിയുമായി അടുത്ത് ഇടപഴകിയവരും  ആഘോഷ പരിപാടികളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതിനും വിലക്ക്​ ഏർപ്പെടുത്തും. സ്കൂളുകളിൽ കുട്ടികൾ ഭക്ഷണവും വെള്ളവും പങ്കുവെക്കാൻ പാടില്ല.  സ്കൂൾ കുട്ടികളിലെ രോഗ വിവരങ്ങൾ നിശ്ചയിക്കപ്പെട്ട അധ്യാപകർ ആരോഗ്യ പ്രവർത്തകരെ അപ്പപ്പോൾ അറിയിക്കണം. വാർഡ് സാനിറ്റേഷൻ കമ്മിറ്റികൾ അടിയന്തിരമായി യോഗംചേരാനും നിർദേശം നൽകി.  എല്ലാ തിങ്കളാഴ്ചകളിലും തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ വകുപ്പ് അവലോക യോഗങ്ങൾ നടത്തും. സെപ്തംബർ 18 സന്ദേശദിനമായി ആചരിക്കും.ജനകീയ കൂട്ടായ്മ   പഞ്ചായത്ത് പ്രസിഡൻറ് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡറ്​  അണിയേരി ചന്ദ്രൻ അധ്യക്ഷനായി. തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ  രസ്ന  ക്ലാസെടുത്തു.പ്രതിരോധ പ്രവർത്തന മാർഗരേഖ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻറ് സി പി സലീം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ  പി കെ രതീഷ്, മെമ്പർമാരായ പ ഡി മനീഷ, എൻ മനോജ്, രമണി മിന്നി, എം കെ ആനന്ദവല്ലി, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. സുധീർ എന്നിവർ  സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ്  കുറ്റ്യാണി സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാർ നന്ദിയും പറഞ്ഞു.


.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം