തണൽ * കണ്ണൂരിൽ അന്താരാഷ്ട്ര ന്യൂറോ റിഹാബിലിറേഷൻ കോൺഫ്രൻസ് നടത്തി

 



കണ്ണൂർ 'വേൾഡ് ഹെൽത്ത്‌ ഓർഗാനൈസേഷൻ ( WHO ) യുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി ബേസ്ഡ് ന്യൂറോ റീഹാബിലിറ്റേഷൻ അന്താരാഷ്ട്ര സെമിനാർ കാഞ്ഞിരോട് തണൽ ക്യാമ്പസിൽ നടന്നു. സ്പൈനൽ കോഡ് ഇൻജുറി ,  സ്ട്രോക്ക് , ബ്രയിൻ ഇൻജുറി എന്നിവ മൂലം കിടപ്പിലായ രോഗികൾക്ക് ന്യൂറോ റീഹാബിലിറ്റേഷൻലൂടെ രോഗമുക്തി നേടാനുള്ള ആധുനികചികിത്സയാണ് ഈ കേന്ദ്രത്തിൽ നടന്നുവരുന്നത്.രോഗിക്കും ഡോക്ടർക്കും ഒപ്പംസമൂഹം കൂടിഇടപെടൽ നടത്തുമ്പോൾ ചികിത്സാരംഗത്ത് ഉണ്ടാവുന്ന മികച്ച വിജയമാണ് തണലിൻ്റെ പ്രത്യേകത. ഇത് ദേശീയ തലത്തിൽ വിശകലനം ചെയ്യപ്പെടുകയും ഏറ്റവും മികച്ച ഒന്നായി അംഗീകരിക്കപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് WHO ഈ സെമിനാർ ഇവിടെ സംഘടിപ്പിച്ചത്.തണൽ പ്രസിഡന്റ്‌  വി. വി. മുനീർ അധ്യക്ഷനായ ചടങ്ങിൽ WHO യുടെ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോക്ടർ. മുഹമ്മദ്‌ അഷീൽ സെമിനാർ ഉത്ഘാടനം ചെയ്തു വിഷയം അവതരിപ്പിച്ചു.

വിവിധ സെഷനുകളിളായിന്യൂറോ റീഹാബ് മെഡിക്കൽ മേഖലയിലെപ്രഗത്ഭരായ ഫാക്കൽറ്റിമാരായഡോ:.താഷി തൊഗ്ബെ,ഡോ: നവീൻ അനശ്വര,ഡോ: അഭിഷേക് ശ്രീവാസ്തവ,ഡോ: മാത്യുസ്‌ നമ്പേലി,ഡോ: ശ്രീജിത്ത് ചുരപ്ര,ഡോ: മുനീർ ചാലിൽ,ഡോ: മുരളീധരൻ,ഡോ: ഹരിഹരൻ',ഡോ: അനിൽകുമാർ,ഡോ:സൗമ്യ എന്നിവർ വിവിധ സെക്ഷനുകളിൽ വിഷയാധിഷ്ഠിതമായി .പ്രബന്ധങ്ങൾ അവതരിപ്പിച്ചു.തണൽ ന്യൂറോ റിഹാബിലിറ്റേഷൻ ഫങ്ഷണൽ ഹെഡ്  ഡോക്ടർ.ഫായിസ് മുഹമ്മദ്മോഡറേറ്ററായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം