രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ നടപടി: സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്, കത്ത് കൈമാറി
തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത് സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്പീക്കര്‍ക്ക് കത്ത് കൈമാറി. പാര്‍ലമെൻ്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും കത്തിലൂടെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കുന്നതായിരിക്കും.ലൈംഗികാരോപണക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പം തുടരുന്നുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് കൈമാറിയത്. രാഹുല്‍ നിയമസഭയില്‍ വരുന്നതിലുള്ള ശക്തമായ വിയോജിപ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കെപിസിസി അധ്യക്ഷനെ നേരത്തെ അറിയിച്ചിരുന്നു.

Comments
Post a Comment