മതുക്കോത്ത് റോഡ് മുറിച്ച് കടക്കവെ സ്വകാര്യ ബസിടിച്ച് മരിച്ച മുതിർന്നകോൺഗ്രസ് പ്രവർത്തകൻ സൽഗുണന് നാടിൻ്റെ യാത്രാമൊഴി
കണ്ണൂർ:മതുക്കോത്ത് ബസിടിച്ച് മരണമടഞ്ഞ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻമതുക്കോത്ത് പുഷ്പാലയത്തിൽ ചങ്ങാട്ട് സൽഗുണനന് (60) നാടിൻ്റെ യാത്രാമൊഴി. ഞായറാഴ്ച്ച രാവിലെ ഭൗതിക ശരീരവും വീട്ടിലും തൊട്ടടുത്ത റോഡരികിലെ കോൺഗ്രസ് മന്ദിരത്തിലും പൊതുദർശനത്തിന് വെച്ചപ്പോൾ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വിവിധ കക്ഷി നേതാക്കളും സമൂഹത്തിലെ നാനാ തുറകളിലും പ്പെട്ട നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.
സജീവ കോൺഗ്രസ് പ്രവർത്തകനും മതുക്കോത്ത് എംസിആർ സ്മാരക മന്ദിര കമ്മിറ്റിയുടെ സ്ഥാപക രക്ഷാധികാരിയുമായിരുന്ന സൽഗുണൻ ഏവർക്കും പ്രീയങ്കരനായ പൊതു പ്രവർത്തകനായിരുന്നു.വെള്ളിയാഴ്ച്ചവൈകുന്നേരം മതുക്കോത്ത് തൃപ്തി ഹോട്ടലിന് മുന്നിൽ റോഡ് മുറിച്ച് കടക്കവെ ഇരിക്കൂർ - കണ്ണൂർ റൂട്ടിലോടുന്ന ശ്രേയസ് ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തെചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ചരാവിലെ ഒൻപതരയോടെ മരണമടഞ്ഞത്. അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് ചക്കരക്കൽ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Comments
Post a Comment