ഉങ്ക വിജയ്, നാൻ വരേൻ’; തലൈവൻ്റെ പടയോട്ടത്തിന് ആൾക്കൂട്ടതിരയിളക്കം

 



ചെന്നൈ:തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ ആദ്യ സംസ്ഥാന പര്യടനത്തിന് തുടക്കം. ശനിയാഴ്ച്ചരാവിലെ 10.30ന് തിരുച്ചിറപ്പള്ളിയിൽ നിന്നാണ് യാത്ര തുടങ്ങിയത്. വൻ ജനക്കൂട്ടമാണ് ആർത്തിരമ്പുന്ന തിരമാലകളെ പ്പോലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയ് നടത്തുന്ന യാത്ര ഒരുപാട് രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ‘ഉങ്ക വിജയ്, നാൻ വരേൻ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പര്യടനം.

സംസ്ഥാന പര്യടനത്തിൻ്റെ ലോഗോ കഴിഞ്ഞ ദിവസം വിജയ് പുറത്തിറക്കിയിരുന്നു. എല്ലാ ജില്ലകളിലും കടന്നുചെന്ന് കുടുംബാംഗങ്ങളെ കാണുമെന്ന് സമൂഹമാധ്യമ സന്ദേശത്തിൽ വിജയ് പറഞ്ഞു. 38 ജില്ലകളിലൂടെ കടന്നുപോകുന്ന പര്യടനം ഡിസംബർ 20നാണ് അവസാനിക്കുന്നത്. ശനി, ഞായർ തുടങ്ങിയ അവധി ദിവസങ്ങളിലായാണ് പര്യടനം നടത്തുന്നത്. തൃച്ചിയിൽ തുടങ്ങി മധുരയിൽ അവസാനിക്കുന്ന രീതിയിലാണ് പര്യടനം സജ്ജീകരിച്ചിരിക്കുന്നത്.ജനങ്ങളുമായുള്ള സമ്പർക്കപരിപാടികൾക്ക് പുറമെ വിദ്യാർഥികളും യുവജനങ്ങളുമായും സമ്പർക്ക പരിപാടികൾ നടത്തും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം