കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസ് നിര്യാതനായി



കോട്ടയം:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രിന്‍സ് ലൂക്കോസ് (53) നിര്യാതനായി.വേളാങ്കണ്ണിയില്‍ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നതിനിടെ തെങ്കാശിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.തുടര്‍ന്ന് തെങ്കാശിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.പ്രിന്‍സ് കോട്ടയത്ത് പാര്‍ട്ടിയുടെ പ്രധാന മുഖമായിരുന്നു. 2021ല്‍ ഏറ്റുമാനുരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വി.എന്‍. വാസവനെതിരെ പരാജയപ്പെട്ടു.യൂത്ത് ഫ്രണ്ട്, കെ.എസ്.സി സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ ഒ.വി.ലൂക്കോസിന്റെ മകനാണ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം