സംസ്ഥാനത്ത് എസ്‌ ഐ ആര്‍ നടപ്പാക്കുന്നതിനെതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി നിയമസഭ




തിരുവനന്തപുരം:സംസ്ഥാനത്ത് എസ്‌ ഐ ആര്‍ നടപ്പാക്കുന്നതിനെതിരെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി നിയമസഭ. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.എസ് ഐ ആര്‍ വളഞ്ഞ വഴിയിലൂടെ നടപ്പാക്കുന്നു എന്ന ആക്ഷേപം വ്യാപകമാണെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്‌ ഐ ആര്‍ നടപ്പാക്കാനുള്ള നീക്കം നിഷ്‌കളങ്കമായി കാണാന്‍ ആകില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ രക്ഷിതാക്കളുടെ പൗരത്വ രേഖ ആവശ്യപ്പെടുന്നത് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയത്തിന്റെ നിഴലിലാണ്. പൗരത്വ നിയമഭേദഗതിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ എസ് ഐ ആറിനെ എങ്ങനെ ഉപയോഗിക്കുമെന്ന് പറയാന്‍ കഴിയില്ല. എങ്ങനെ ഉപയോഗിക്കും എന്നത് ജനാധിപത്യത്തിന്റെ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ലീഗ് എംഎല്‍എ യുഎ ലത്തീഫ് രംഗത്തെത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.