ഒരുമിച്ച് മദ്യപിച്ച് പെരളശേരി ക്കാരൻ്റെ എ.ടി.എം കാർഡ് കൈക്കലാക്കി ഒന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ
കണ്ണൂർ :ഒരുമിച്ചു മദ്യപിച്ച് സുഹൃത്തിൻ്റെ എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടിയെന്ന പരാതിയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ ' കണ്ണൂർ ജില്ലയിലെ പെരളശേരി സ്വദേശിയായ യുവാവിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. കണ്ണൂരിൽ ഒരുമിച്ചു മദ്യപിക്കുന്നതിനിടെ പ്രതികൾ പെരളശേരി സ്വദേശിയുടെ എ.ടി.എം കാർഡ് തന്ത്രപരമായി തട്ടിയെടുത്തതിനു ശേഷം മുങ്ങുകയായിരുന്നു. അന്നേ ദിവസം ഒന്നേകാൽ ലക്ഷം രൂപ എ.ടി.എം കാർഡ് മുഖേനെ പിൻ വലിച്ചതായി മെസെജ് വന്നപ്പോഴാണ് സുഹൃത്തുക്കൾ പണം തട്ടിയെടുത്തതായി പെരളശേരി സ്വദേശിക്ക് മനസിലായത് ഇതേ തുടർന്ന് ഇയാൾ കണ്ണൂർ ടൗൺ പൊലി സിൽ പ്രതികൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ സ്വദേശി സഫാദ് തൃശൂർ സ്വദേശിയായ അരുൺ സുനിൽ എന്നിവരെ അറസ്റ്റു ചെയ്തത്.

Comments
Post a Comment