നവീകരിച്ച ഓഫീസ് സി.പി.എം മമ്മാക്കുന്ന് ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ചെയ്തു

 


മമ്മാക്കുന്ന്:നവീകരിച്ച സിപിഎം മമ്മാക്കുന്ന് ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം  സംസ്ഥാന കമ്മിറ്റി അംഗം എൻ ചന്ദ്രൻ നിർവ്വഹിച്ചു. പഴയകാല പാർട്ടി പ്രവർത്തകൻ പി വി ദാമു പതാക ഉയർത്തി. ഏരിയ സെക്രട്ടറി എം കെ മുരളി അധ്യക്ഷനായി. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ ശോഭ, പടന്നക്കണ്ടി ഗോപാലൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എസി നസീർ, ലോക്കൽ സെക്രട്ടറി കെ രത്നബാബു, ഒ വി ജാഫർ വാർഡ് അംഗം നസിയത്ത് ബീവി, ബ്രാഞ്ച് സെക്രട്ടറി കെ രാജേഷ് എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ജില്ല പഞ്ചായത്ത് അംഗം കെ വി ബിജു വിതരണം ചെയ്തു. ഐആർപി സിയ്ക്ക് സംഭാവനയായി ലഭിച്ചവിവിധ ഉപകരണങ്ങൾ എൻ ചന്ദ്രൻ ഏറ്റുവാങ്ങി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം