വിരണ്ടോടി മട്ടന്നൂർ മേഖലയിൽ ഭീതി പരത്തിയ കാട്ടു പോത്ത് ചത്ത നിലയിൽ
'
മട്ടന്നൂർ :കഴിഞ്ഞ ദിവസം മട്ടന്നൂർ വെള്ളിയാംപറമ്പ് മേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തോടു ചേർന്നുള്ള കുറ്റിക്കാട്ടിലാണ് പോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ഈ മേഖലകളിൽ അലഞ്ഞുതിരിഞ്ഞ കാട്ടുപോത്ത് പ്രദേശവാസികളിൽ ഭീതി പരത്തിയിരുന്നു. ഉദരരോഗം മൂലമാവാം പോത്തു ചത്തതെന്ന് വനം വകുപ്പ് അധികൃതർ സംശയിക്കുന്നു. ഡി. എഫ്. ഒ,വെറ്റിനറി സർജൻ എന്നിവരുടെ നേതൃത്വത്തിതജഡംപരിശോധിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം വനത്തിൽ തന്നെ മറവ് ചെയ്തു..

Comments
Post a Comment