കേരള പിറവി ദിനത്തിൽ കണ്ണൂരിനെ സമ്പൂർണ്ണ ലൈബ്രറി ജില്ലയായി പ്രഖ്യാപിക്കും




കണ്ണൂർ കേരള പിറവി ദിനമായനവംബർ ഒന്നിന്കണ്ണൂർ ജില്ലയെ സമ്പൂർണ്ണ ലൈബ്രറി ജില്ലയായി പ്രഖ്യാപിക്കുമെന്ന് പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനായുള്ള സംഘാടക സമിതി യോഗം സപ്തം 27 ന് വൈകുന്നേരം 4 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. ഒക്ടോബർ 1,2 തീയ്യതികളിൽ വായനശാല വ്യാപന പ്രവർത്തനങ്ങളുടെ പ്രചരണാർത്ഥം  ലോക പ്രശസ്ത പത്രപ്രവർത്തകൻ പി സായ്നാഥ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടികളിൽ പങ്കെടുത്തു. ഒക്ടോബർ 1ന് വൈകുന്നേരം 5 മണിക്ക് മയ്യിലിൽ ബഹുജന സാംസ്കാരിക പ്രവർത്തനവും ജനകീയ മാധ്യമ സാധ്യതകളും എന്ന വിഷയത്താൽ പ്രഭാഷണം നടത്തും. ഒക്ടോബർ 2 ന് രാവിലെ 9 -30 ന് പേരാവൂർ ടൗണിൽ പേരാവൂർ പഞ്ചായത്തിന്റെ സമ്പൂർണ്ണ പ്രഖ്യാപനവും തുടർന്ന് പാട്യം, കീഴല്ലൂർ, അഴീക്കോട് പഞ്ചായത്തുകളുടെ സമ്പൂർണ്ണ പ്രഖ്യാപന സായ്നാഥ് നിർവ്വഹിക്കും. ജില്ലയിലെ 81 പഞ്ചായത്തുകളിലും സമ്പൂർണ്ണ ലൈബ്രറിയായി നവംബർ ഒന്നിന് പ്രഖ്യാപിക്കും. ഡോ: വി ശിവദാസൻ എം പി യുടെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജില്ലാലൈബ്രറി കൗൺസിലിന്റേയും സജീവ പങ്കാളിത്തത്തോടെ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും കണ്ണി ചേർത്ത് കൊണ്ടാണ് ഈ മഹാ സംരംഭം മുന്നോട്ട് പോകുന്നതെന്ന്ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ, പ്രസിഡൻ്റ് മുകുന്ദൻ മഠത്തിൽ കണ്ണൂർ താലൂക്ക് സെക്രട്ടറി കെ.ടി ശശി എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം