ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന, കേസ് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല’: വേടന്‍
കൊച്ചി:ഗവേഷക വിദ്യാര്‍ത്ഥിനിയുടെ ലൈംഗിക അതിക്രമ കേസില്‍ റാപ്പര്‍ വേടനെ ചോദ്യം ചെയ്യും. അതിനായി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ വേടന്‍ ഹാജരായി. ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതില്‍ ഒരു സംശയവുമില്ലെന്നും റാപ്പര്‍ വേടന്‍ പറഞ്ഞു. കേസ് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം കഴിഞ്ഞ ദിവസം ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. തൃക്കാക്കര പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ വൈദ്യപരിശോധനയ്ക്കു ശേഷം വിട്ടയച്ചു.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് റാപ്പര്‍ വേട്ടന്റെ അറസ്റ്റ്.മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ ജാമ്യത്തില്‍ വിട്ടയച്ചു. മറ്റൊരു യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് വേടന്‍ പറഞ്ഞു
എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം വേടന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.

Comments
Post a Comment