ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങി മോഹൻലാൽ




ന്യൂഡൽഹി :71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മോഹൻലാൽ. സിനിമ മേഖലയിലെ പരമോന്നത ബഹുമതിയാണ് മോഹൻലാൽ ഏറ്റുവാങ്ങിയത്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉർവശിയും, മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയരാഘവനും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.

5 പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉർവശിയെ പുരസ്‌കാരം തേടിയെത്തിയത്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിജയരാഘവൻ പുരസ്‌കാരം ലഭിച്ചത്. ദില്ലി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിനാണ്. മികച്ച എഡിറ്റർ പുരസ്കാരത്തിന് പൂക്കാലം സിനിമയുടെ എഡിറ്റർ മിഥുൻ മുരളി ഏറ്റുവാങ്ങി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം